20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

കാലാവസ്ഥ അനുകൂലം; അർജുന് വേണ്ടിയുള്ള തെരെച്ചിൽ ഇന്ന് തുടരും

ബം​ഗ​ളൂ​രു: നോർത്ത് കന്നഡയി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ഒ​ഴു​ക്കും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ര​ണം നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന തെ​ര​ച്ചി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

അർജുന് വേണ്ടിയുള തെരെച്ചിൽ ഇന്ന് രാ​വി​ലെ പത്ത് മ​ണി​യോ​ടെ ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ ആ​രം​ഭി​ക്കും. പ്രാ​ദേ​ശി​ക മു​ങ്ങ​ല്‍ വി​ദ​ഗ്ധ​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യുമായ  ഈ​ശ്വ​ര്‍ മാ​ല്‍​പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം, എ​സ്ഡി​ആ​ര്‍​എ​ഫ്, എ​ന്‍​ഡി​ആ​ര്‍​എ​ഫ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക.

കാ​ലാ​വ​സ്ഥ​യും ഒ​ഴു​ക്കും അ​നു​കൂ​ല​മെ​ങ്കി​ല്‍ നാ​വി​ക​സേ​ന​യും തെ​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ക്കും. നാ​വി​ക​സേ​ന​യു​ടെ ഡൈ​വിം​ഗ് സം​ഘത്തിന്  പു​ഴ​യി​ലി​റ​ങ്ങി മു​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താൻ പുഴയിലെ ഒഴുക്ക് വലിയ തടസ്സമായിരുന്നു. ക​ര​സേ​ന​യു​ടെ ചെ​റു ഹെ​ലി​കോ​പ്റ്റ​ര്‍ നാ​വി​ക സേ​നാം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി തെ​ര​ച്ചി​ലി​ന് എ​ത്തും.

ഈ​ശ്വ​ര്‍ മ​ല്‍​പെയുടെ നേതൃത്വത്തിൽ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​ര്‍​ജു​ന്റെ ലോ​റി​യു​ടെ ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യും ടാ​ങ്ക​ര്‍ ലോ​റി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഗം​ഗാ​വ​ലി പു​ഴ​യി​ലെ ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ല്‍ തെ​ര​ച്ചി​ല്‍ എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് ഈ​ശ്വ​ര്‍ മാ​ല്‍​പെ​ പറയുന്നത്.

Related Articles

- Advertisement -spot_img

Latest Articles