കാസറഗോഡ്: ദേശീയ പതാക അഴിക്കുന്നതിനിടെ ഷോക്കേറ്റ് വൈദികൻ മരിച്ചു. കാസറഗോഡ് മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിൽ (ഷിൻസ്) ആണ് മരണപ്പെട്ടത്. വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം.
സ്വാതന്ത്യ ദിനത്തിൽ ഉയർത്തിയ ദേശീയ പതാകയുടെ കൊടിമരം വൈദികൻ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊടിമരം വൈദ്യുത ലൈനിൽ തട്ടി വൈദികന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഫാ. മാത്യു കുടിലിൽ (ഷിൻസ്) തലശേരി അതിരൂപതാംഗമാണ്. നെല്ലിക്കംപൊയിൽ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരിയായും ഷിൽസ് സേവണം ചെയ്തിട്ടുണ്ട്.