തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടൻ. ആടുജീവിതത്തിലെ അഭിനയമാണ് പൃഥ്വിരാജിന് അവാർഡ് നേടിക്കൊടുത്തത്. മികച്ച നടിമാർക്കുള്ള പുരസ്കാരം ബീന ആർ. ചന്ദ്രനും ഉർവശിയും പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം കാതൽ. ആടുജീവിതത്തിനാണ് ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ലഭിച്ചത്. ആടുജീവിതത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
ഗഗനചാരി സിനിമയെയും കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനെയും പ്രത്യേക ജൂറി പരാമർശിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തെരഞ്ഞെടുത്തു, ചിത്രം ‘ത ടവ്’. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ)
മികച്ച ചിത്രം: കാതൽ, മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട, മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം, മികച്ച നടൻ: പൃഥ്വിരാജ്. ചിത്രം: ആടുജീവിതം,
മികച്ച നടിമാർ: ഉർവശി, ബീന ആർ.ചന്ദ്രൻ, മികച്ച സ്വഭാവ നടൻ: വിജയരാഘവൻ,
മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ, മികച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ്,
മികച്ച ബാലതാരം (ആൺ): അവ്യുക്ത് മേനോൻ, മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്. ചിത്രം: ആടുജീവിതം, മികച്ച തിരക്കഥാകൃത്ത്: രോഹിത് എം.ജി.കൃഷ്ണൻ. ചിത്രം: ഇരട്ട
54 മത് സംസ്ഥാന അവാർഡിനായി 160 സിനിമകളാണ് പരിഗണിക്കപ്പെട്ടത്. ജൂറികൾ രണ്ട് ടീമായി തിരിഞ്ഞ് 80 സിനിമകള്‍ വീതം കാണുകയും 35 സിനിമകൾ ഫൈനൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. നാല് സിനിമകളാണ് കുട്ടികളുടെ സിനിമകളിൽ പരിഗണിക്കപ്പെട്ടത്. അവസാനറൗണ്ടിൽ മൊത്തം 38 സിനിമകൾ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളായിരുന്നു.