31.6 C
Saudi Arabia
Friday, August 22, 2025
spot_img

വീണ്ടും തെരെഞ്ഞെടുപ്പ് ചൂടിലേക്ക്; ജ​മ്മു​കാ​ഷ്മീ​രി​ൽ മൂ​ന്നു ഘ​ട്ടം, ഹ​രി​യാ​ന​യി​ൽ ഒ​റ്റ​ഘ​ട്ടം

ന്യൂ​ദ​ൽ​ഹി : ജ​മ്മു​കാ​ഷ്മീ​ർ, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു.  ജ​മ്മു​കാ​ഷ്മീ​രി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യിരിക്കും തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. സെ​പ്റ്റം​ബ​ര്‍ 18, സെ​പ്റ്റം​ബ​ര്‍ 25 ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് എന്നിങ്ങിനെ മൂന്ന് ഘട്ടങ്ങളിലായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നാണ് ഹ​രി​യാ​ന​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വോ​ട്ടു​ക​ൾ എ​ണ്ണും. നീണ്ട പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ജ​മ്മു​കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ജമ്മു കാശ്മീരിൽ 90 മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്.

87.09 ല​ക്ഷം വോ​ട്ട​ർ​മാ​രാണ് കശ്മീരിലുള്ളത് അതിൽ 3.71 ല​ക്ഷം പു​തു​മു​ഖ വോ​ട്ട​ർ​മാ​രാ​ണ്. 169 ട്രാ​ൻ​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാരും കശ്മീരിലുണ്ട്. വോട്ടുകൾ രേഖപ്പെടുത്തുന്നതിന് 11,838 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഉണ്ടായിരിക്കും.

ഹ​രി​യാ​ന​യി​ലും 90 മ​ണ്ഡ​ല​ങ്ങ​ളി​ലാ​​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 2.01 കോ​ടി വോ​ട്ട​ര്‍​മാ​രുള്ള ഹ​രി​യാ​ന​യി​ൽ  20,629 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളുണ്ടാവും.  രാ​ഷ്ട്ര​പ​തി ഭ​ര​ണം, പു​ന​സം​ഘ​ട​ന, പ്രത്യക പദവി പിൻവലിക്കൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ല്‍ പെ​ട്ട കാ​ഷ്മീ​രി​ല്‍ പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പൊതു ജനങ്ങൾക്ക് സമ്മതിദാനാവകാശം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്.

സെ​പ്റ്റം​ബ​ര്‍ മു​പ്പ​തി​നു​ള്ളി​ല്‍ ജ​മ്മു​കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കേ​ര​ള​ത്തി​ലെ വയനാട് ലോകസഭാ മണ്ഡലത്തിലും പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര നിയമസഭ മണ്ഡലങ്ങളിലെയും  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പിന്നീട് പ്രഖ്യാപിക്കും.

Related Articles

- Advertisement -spot_img

Latest Articles