26.5 C
Saudi Arabia
Monday, July 7, 2025
spot_img

വടകരയിൽ ബാങ്ക് മാനേജർ 26 കിലോ സ്വർണ്ണവുമായി മുങ്ങി

വടകര: എടോടി ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 26 കിലോ സ്വർണവുമായി മുങ്ങി. സ്വർണ്ണത്തിന് 17 കോടി രൂപയിൽപ്പരം വില കണക്കാക്കുന്നു. മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തി മുങ്ങിയത്. ലോക്കറിലെ 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വെച്ച്  17,20,35,717 രൂപ തട്ടിയെടുത്തതായിട്ടാണ് കേസ്.

2021ൽ വടകര  എടോടി ബ്രാഞ്ചിൽ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. എന്നാൽ അവിടെ അദ്ദേഹം ചാർജെടുത്തിട്ടില്ല. വടകര ബ്രാഞ്ചിൽ നടന്ന  റീ അപ്രൈസൽ നടപടികളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 വരെയുള്ള കാലയളവിൽ അക്കൗണ്ടുകളിലായാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി.

നിലവിലെ  മാനേജർ ഈസ്‌റ്റ് പള്ളൂർ റുക്‌സാന വില്ലയിൽ ഇർഷാദ് നൽകിയ  പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles