റിയാദ് : റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംസ്) സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സെമിനാര് ഇന്ന് വൈകീട്ട് 7.30ന് ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ഇന്ത്യ@78’ എന്ന പ്രമേയത്തിളാണ് സംവാദം നടക്കുന്നത്. ഭരണ ഘടനയും സമകാലിക ഇന്ത്യയും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, പൗരത്വ വിവേചനം, നിറം മാറുന്ന വിദ്യാഭ്യാസ നയം, സമ്പദ് ഘടനയും ദാരിദ്ര്യവും, രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യ മേഖല, തൊഴിലില്ലായ്മയും കുടിയേറ്റവും, കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും,ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും, ഇന്ത്യന്‍ സംസ്‌കാരവുംചരിത്രവും തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായിരിക്കും സംവാദം നടക്കുക
എല്‍കെ അജിത് (ഒഐസിസി), ഷാഫി തുവ്വൂര്‍, (സെക്രട്ടറി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി), ഡോ. അബ്ദുല്‍ അസീസ് എസ്‌കെ (നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍), സതീഷ് കുമാര്‍ വളവില്‍ (കേളി കേന്ദ്ര കമ്മിറ്റി അംഗം), , എം സാലി ആലുവ (ന്യൂ ഏജ്), ജയന്‍ കൊടുങ്ങല്ലൂര്‍ (റിംഫ്), സലിം പളളിയില്‍ (ടോസ്റ്റ് മാസ്‌റ്റേഴ്‌സ്), മുഹമ്മദ് ഇല്യാസ് പാണ്ടിക്കാട് (ആവാസ്), സുധീര്‍ കുമ്മിള്‍ (നവോദയ), ബാരിഷ് ചെമ്പകശേരി (ജന. സെക്രട്ടറി, പ്രവാസി), ഷിബു ഉസ്മാന്‍ (റിംഫ്) തുടങ്ങി റിയാദിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും.