കോഴിക്കോട്: കാഫിർ വിവാദത്തിൽ കുറ്റാരോപിതനായ റിബേഷ് അയച്ച വക്കീൽ നോട്ടീസ് ഈ വർഷത്തിലെ വലിയ തമാശയെന്ന് പാറക്കൽ അബ്ദുല്ല. യാതൊരുവിധ മറുപടിയും അർഹിക്കാത്ത ഒരു വക്കീൽ നോട്ടീസാണിതെന്നും അബ്ദുല്ല പറഞ്ഞു.
സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും കാഫിർ വിവാദം അന്വേഷിച്ച വടകരയിലെ പോലീസിനുമാണ് യഥാർഥത്തിൽ വക്കീൽ നോട്ടീസ് അയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഇത്തരം ഭീഷണികൾ ഒരുപാട് നേരിട്ടിട്ടുണ്ട്.
ടി.പി. വധക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീലാണ് തനിക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഗൂഢാലോചന വ്യക്തമാക്കുന്നതാണ് ഇതെന്നും മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.