കൊച്ചി: സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിൽ നവീകരണം അനിവാര്യമാണെന്നും റിപ്പോർട്ട് അതിന് ഉപകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വരുന്ന തലമുറക്ക് നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സിനിമാ മേഖലയിൽ ഉണ്ടാവണം. ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുതലമുറക്കും ഹേമ കമ്മറ്റിയുടെ ശുപാർശകൾ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലെ ശുപാർശകൾ സിനിമാ മേഖലയെ നവീകരിക്കാൻ ഉതകുന്നതാകണം. നടനെന്ന നിലയിൽ നേരത്തെ പ്രതികരിക്കാമായിരുന്നു. പക്ഷേ ജനപ്രധിനിധി ആയതിനാൽ വിഷയം പഠിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാൻ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.