38.5 C
Saudi Arabia
Monday, July 7, 2025
spot_img

ഭൂ​മി കും​ഭ​കോ​ണ ആ​രോ​പ​ണം: കേന്ദ്ര സർക്കാരിന്റെയും ബി ജെ പിയുടെയും ഗൂഡാലോചന – സി​ദ്ധ​രാ​മ​യ്യ

ബംഗ​ളു​രു: കേ​ന്ദ്ര സ​ർ​ക്കാ​രും  ബി​ജെ​പി നേ​താ​ക്ക​ളും ജെ​ഡി​എ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​നയാണ് ത​നി​ക്കെ​തി​രാ​യ ഭൂ​മി കും​ഭ​കോ​ണ ആ​രോ​പ​ണമെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കേസിനെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ളെല്ലാം പ​രീ​ക്ഷി​ച്ച​ത് ബി​ജെ​പി കർണാടകയിലും  പ​രീ​ക്ഷി​ക്കു​കയാണ്. ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യ ഇത്തരം ന​ട​പ​ടി​കളെ  നി​യ​മ​പ​ര​മാ​യിതന്നെ നേരിടും.​ പാ​ർ​ട്ടിയും ജനങ്ങളും  ത​നി​ക്കൊ​പ്പ​മു​ണ്ടെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

ഭൂ​മി കും​ഭ​കോ​ണ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ സി​ദ്ധ​രാ​മ​യ്യ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ർ ത​വ​ര്‍​ച​ന്ദ് ഗെ​ലോ​ട്ട് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി​ (മൂ​ഡ) വ​ഴി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ പാ​ര്‍​വ​തി​ക്ക് അ​ന​ധി​കൃ​ത​മാ​യി ഭൂ​മി ന​ല്‍​കി​യെ​ന്നാണ് കേസ്. ഈ  കേ​സി​ലാ​ണ് മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി​​യു​ടെ കീ​ഴി​ലു​ള്ള 50:50 ഭൂ​മി കൈ​മാ​റ്റ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. നഗര വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്കു മ​റ്റൊ​രി​ട​ത്തു ഭൂ​മി പ​ക​രം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ​ മൈ​സൂ​രു ഔ​ട്ട​ർ റിം​ഗ് റോ​ഡ് കേ​സ​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന തന്റെ ഭൂ​മി ലേ​ഔ​ട്ട് വി​ക​സി​പ്പി​ക്കാ​ൻ മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി​ക്കു ന​ൽ​കി​യി​രു​ന്നു. അവർക്ക് പ​ക​രം ന​ൽ​കി​യ ഭൂ​മി  അ​ർ​ഹി​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​ധി​കം മൂ​ല്യ​മു​ള്ള​താ​ണെ​ന്നും ഇതിൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​മാ​ണ് ആ​രോ​പ​ണം. ഭൂമി കൈമാറ്റം വഴി മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി​ക്കും  സ​ർ​ക്കാ​രി​നും നാ​ലാ​യി​രം കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

Related Articles

- Advertisement -spot_img

Latest Articles