ന്യൂദൽഹി: ക്രൂര പീഡനത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ശക്തമായ പ്രതിഷേധം. ദൽഹി ജന്തർ മന്തറിൽ ഡോക്ടർമാരുടെ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കൽ അസോസിയേഷന്റെ പിന്തുണയോടെയാണ് പ്രതിഷേധം നടന്നത്.
പ്രകടനത്തിന് പോലീസിന്റെ വിലക്കുണ്ടായിരുന്നു അത് ലംഘിച്ചാണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്. ഡോക്ടർമാരുടെ സംഘം ജന്തർ മന്തറിൽ കുത്തിയിരുന്ന് ഇപ്പോഴും പ്രതിഷേധിക്കുകയാണ്.
നിരവധിപ്പേരാണ് പോലീസിന്റെ വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. ന്യൂദൽഹി ഡിസിപി പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പ്രതിഷേധം ശക്തമാക്കാൻ സമൂഹമാധ്യമമായ എക്സിൽ പ്രിഷേധിക്കാനും ഡോക്ടർമാരുടെ സംഘടന ആഹ്വാനംചെയ്തിട്ടുണ്ട്. രാത്രി 10 മുതൽ 10.30 വരെ പ്രതിഷേധിക്കാനാണ് സംഘടയുടെ തീരുമാനം.