ഹായിൽ: ഇന്ത്യാ രാജ്യത്തിന്റെ 78-ആം സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് “വൈവിധ്യകളുടെ ഇന്ത്യ ” എന്ന ശീർഷകത്തിൽ ഐ സി എഫ് ഹായിൽ സെൻട്രൽ കമ്മിറ്റി പൗര സഭ സംഘടിപ്പിച്ചു. ഇന്ത്യ എല്ലാവരുടെതും ആണ് ജാതി മത ദേശ ഭാഷകളിലുള്ള കൂടി ചേരലുകളാണ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സൗന്ദര്യം പ്രകടമാക്കുന്നത് എന്നും പൗരസഭ അഭിപ്രായപ്പെട്ടു.
വൈവിദ്യങ്ങളിലെ ഏകത്വമാണ് ഭാരതത്തിലെ ഏറ്റവും വലിയ സവിശേഷത. അനേകം മതങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ എല്ലാം സ്നേഹ വർണങ്ങളായി സംരക്ഷിക്കപ്പെടുന്നു എന്നുള്ളത് ഇന്ത്യയുടെ സൗന്ദര്യങ്ങളാണ് ഇതിനെതിരെ ശബ്ദിക്കുന്നവരെ നാം ഒന്നായി ഒറ്റപ്പെടുത്തണമെന്നും യോഗം ഉൽഘാടനം ചെയ്തു കൊണ്ട് മദീനാ പ്രൊവിൻസ് ദഅവാ പ്രസിഡൻന്റ് ഹമീദ് സഖാഫി കാടാച്ചിറ അഭിപ്രായപ്പെട്ടു.
സെൻട്രൽ പബ്ലിക്ക് റിലേഷൻ പ്രസിഡൻറ്റ് അബ്ദുൽ സലാം റഷാദി കൊല്ലം ആദ്യക്ഷത വഹിച്ചു. സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുൽ സലാം സഅദി പ്രമേയ പ്രഭാഷണം നടത്തി.വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ചാൻസ അബ്ദുൽ റഹ്മാൻ എംബസി കോർഡിനേറ്റർ, ബാപ്പു എസ്റ്റേന്റുമുക്ക് കെഎംസിസി, ഖൈദർ അലി ഒ ഐ സി സി, മുനീർ സഖാഫി വെണ്ണക്കോട്, അബ്ദുൽ സത്താർ പുന്നാട് ബെസ്റ്റ് വേ കൂട്ടായ്മ, നിസാം അലി അൽ ഹബീബ്, അഫ്സൽ കായംകുളം (മാധ്യമ പ്രവർത്തകൻ), ശുഹൈബ് കോണിയത്ത് ആർ എസ് സി, മുഹമ്മദ് ഫാളിലി കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും പബ്ലിക്ക് റിലേഷൻ സെക്രട്ടറി ഷെറഫുദീൻ കണ്ണൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് – അഫ്സൽ കായംകുളം