27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ലണ്ടനിൽ എയർ ഇന്ത്യജീവനക്കാരിയെ ഹോട്ടൽ മുറിയിൽ വലിച്ചിഴച്ച് മർദ്ദിച്ചു

ലണ്ടൻ: എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന ക്യാബിൻ ജീവനക്കാരിയെ ഹോട്ടൽ മുറിയി അതിക്രമിച്ചു കയറി മർദ്ദിച്ചു. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ഇയാൾ മുറിയിൽ പ്രവേശിക്കുമ്പോൾ ആക്രമിക്കപ്പെട്ട ആൾ ഉറങ്ങുകയായിരുന്നു. ഞെട്ടിയുണർന്ന അവർ സഹായത്തിനായി നിലവിളിച്ചു. വാതിലിനടുത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമി തുണികൾ തൂക്കിയിടുന്ന ഉപയോഗിച്ച് ആക്രമിക്കുകയും തറയിൽ വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു, അക്രമി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി പിന്നീട് പോലീസിൽ ഏൽപ്പിച്ചു.

ബ്രിട്ടനിലെ വർദ്ദിച്ചു വരുന്ന ഭവന രഹിതരിൽ ഒരാളാവാം അക്രമി എന്നതാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും ഹോട്ടലിലെ സുരക്ഷാ അഭാവം ഞെട്ടിപ്പിക്കുന്നതാണ്. സുഹൃത്തുക്കളുടെ കൃത്യസമയത്തുള്ള ഇടപെടലാണ് ജീവനക്കാരിയെ രക്ഷിക്കുകയും അക്രമിയെ പിടികൂടുകയും ചെയ്യുന്നതിന് സാധ്യമായത്.

എയർ ഇന്ത്യയും സംഭവം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി, “ഞങ്ങളുടെ ജീവനക്കാരുടെയും അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. ഒരു പ്രമുഖ ഹോട്ടലിൽ നിയമവിരുദ്ധമായി നുഴഞ്ഞുകയറിയ സംഭവത്തിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഞങ്ങളുടെ ജോലിക്കാരിക്കും സഹപ്രവർത്തകർക്കും, മുഴുവൻ ജീവനക്കാർക്കും ഞങ്ങൾ സാധ്യമായ എല്ലാ പിന്തുണയും നൽകുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ബന്ധപ്പെട്ടവരുടെ സ്വകാര്യത മാനിക്കാനും ഹോട്ടൽ മാനേജ്‌മെൻ്റിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രസ്‌താവനയിൽ എയർ ഇന്ത്യ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles