റിയാദ്: റിയാദിലെ കൺസ്ട്രക്ഷൻ പ്രോജക്ടിലെ നിരവധി ഒഴിവുകളിലേക്ക് അതത് മേഖലകളിൽ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് എൻജിനീയർ -സിവിൽ, എച്ച്.എസ്.ഇ ഇൻസ്പെക്ടർ, സൈറ്റ് സൂപർവൈസർ -സിവിൽ, സ്കഫോൾഡിങ്/ ലിഫ്റ്റിങ് സൂപർവൈസർ, ലാൻഡ് സർവേയർ, ക്വാണ്ടിറ്റി സർവേയർ -സിവിൽ, ക്വാണ്ടിറ്റി സർവേയർ -എം ഇ പി, അക്കൗണ്ട്സ് ആൻറ് ഫൈനാൻസ്, എച്ച്.ആർ അസിസ്റ്റൻറ്, പർച്ചേസ് ലീഡ്, ലോയർ, റസിഡൻ്റ് എൻജിനീയർ-സിവിൽ, ടവർ ക്രെയിൻ ഓപറേറ്റർ, പിക്കപ്പ് ഡ്രൈവർ, ബസ് ഡ്രൈവർ എന്നീ ഒഴിവുകളാണുള്ളത്.
പ്രോജക്ട് എൻജിനീയർ -സിവിലിന് അപേക്ഷിക്കുന്നവർ ബി.ടെക് പാസായവരും മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. National Examination Board in Occupational Safety and Health അഥവാ നെബോഷ് സർട്ടിഫിക്കറ്റ് ഉള്ള, മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവരാണ് എച്ച്.എസ്.ഇ ഇൻസ്പെക്ടർ പോസ്റ്റിന് അപേക്ഷിക്കേണ്ടത്. സിവിൽ എൻജിനീയറിങ്ങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ പാസായ, 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് സൈറ്റ് സൂപർവൈസർ -സിവിൽ പോസ്റ്റിൽ അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ്ങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ പാസായവർക്ക് സ്കഫോൾഡിങ്/ ലിഫ്റ്റിങ് സൂപർവൈസർ പോസ്റ്റിലേക്ക് അപേക്ഷിക്കാം. രണ്ട് മുതൽ 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
സർവേ എൻജിനീയറിങ്ങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ പാസായ, 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് ലാൻഡ് സർവേയർ പോസ്റ്റിൽ അപേക്ഷിക്കാം. ബി.ടെക്കും 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവരാണ് ക്വാണ്ടിറ്റി സർവേയർ -സിവിൽ, ക്വാണ്ടിറ്റി സർവേയർ -എം ഇ പി പോസ്റ്റുകളിലേക്ക് അപേക്ഷിക്കേണ്ടത്. ബി.കോം/എം.കോം പാസായ, 5 വർഷം എക്സ്പീപീരിയൻസ് ഉള്ളവർക്ക് അക്കൗണ്ട്സ് ആൻറ് ഫൈനാൻസിലേക്ക് അപേക്ഷിക്കാം. എച്ച്.ആറിൽ എം.ബി.എ അല്ലെങ്കിൽ ബി.ബി.എ ഉള്ള, 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവരാണ് എച്ച്.അർ അസിസ്റ്റൻറ് ആയി അപേക്ഷിക്കേണ്ടത്. ബി.ടെക് സിവിൽ പാസായ 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് പർച്ചേസ് ലീഡ് ആയി അപേക്ഷിക്കാം. അഞ്ച് വർഷം എക്സ്പീരിയൻസ് ഉള്ള, എൽഎൽ.ബി അല്ലെങ്കിൽ എൽഎൽ.എം പാസായവർക്ക് ലോയർ പോസ്റ്റിൽ അപേക്ഷിക്കാം.
സൗദി ഇഖമ ഉള്ളവർ മാത്രമാണ് എല്ലാ ഒഴിവുകളിലേക്കും അപേക്ഷിക്കേണ്ടത്. വിശദമായ CV info.ksa@aladrak.com എന്ന ഇ-മെയിൽ അഡ്രസിലേക്ക് അയക്കണം.