തിരൂര്‍: 12 ഗ്രാം എംഡിഎംഎയുമായി തിരൂരില്‍ രണ്ട് യുവാക്കളെ പോലീസ് അറസറ്റ് ചെയ്തു. കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29), എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് തിരൂര്‍ വാക്കാട് ഭാഗത്ത് വെച്ച് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
താനൂര്‍ തിരൂര്‍ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്നതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇവരുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു