30.1 C
Saudi Arabia
Friday, August 22, 2025
spot_img

വ്യാജ എൻസിസി ക്യാമ്പിൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി, അധ്യാപകരും പ്രിൻസിപ്പലും അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ വ്യാജ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) ക്യാമ്പിൽ ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ഒരു ഡസനോളം പേർ ലൈംഗിക അധിക്ഷേപം നേരിടുകയും ചെയ്തതായി പോലീസ് അറിയിച്ചു. ക്യാമ്പിൻ്റെ സംഘാടകൻ, സ്‌കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഒരു ലേഖകൻ എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പുതിയ സംഭവവും അരങ്ങേറിയത്.

സ്വകാര്യ സ്‌കൂളിന് എൻസിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു, ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത് എൻസിസി യൂണിറ്റ് ലഭിക്കാനുള്ള യോഗ്യതയായി പരിഗണിക്കുമെന്ന അവകാശവാദവുമായി ഒരു സംഘം സ്‌കൂൾ മാനേജ്‌മെൻ്റിനെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ
ക്യാമ്പിനായി ഗ്രൂപ്പിനെ നിയമിക്കുന്നതിന് മുമ്പ് പശ്ചാത്തല പരിശോധന നടത്തുന്നതിൽ സ്കൂൾ പരാജയപ്പെട്ടു.

ഈ മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പിൽ 17 പെൺകുട്ടികൾ ഉൾപ്പെടെ 41 വിദ്യാർഥികൾ പങ്കെടുത്തത്. പെൺകുട്ടികൾക്ക് ഒന്നാം നിലയിലെ സ്കൂൾ ഓഡിറ്റോറിയത്തിലും ആൺകുട്ടികളെ താഴത്തെ നിലയിലുമാണ് പാർപ്പിച്ചിരുന്നത്. ക്യാമ്പിൻ്റെ മേൽനോട്ടം വഹിക്കാൻ അധ്യാപകരെ നിയോഗിച്ചിരുന്നില്ല. തങ്ങളെ ഓഡിറ്റോറിയത്തിന് പുറത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടികൾ ആരോപിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് അറിയാമായിരുന്നു, പക്ഷേ പോലീസിനെ അറിയിക്കുന്നതിന് പകരം വിഷയം ഒതുക്കി തീർക്കാൻ ആണ് ശ്രമിച്ചത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള (പോക്സോ) കർശനമായ സംരക്ഷണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികളുടെ വൈദ്യപരിശോധന നടത്തിയ ജില്ലാ ശിശുക്ഷേമ സമിതി നടപടി ആരംഭിച്ചിട്ടുണ്ട്. വ്യാജ എൻസിസി ക്യാമ്പിന് പിന്നിൽ പ്രവർത്തിച്ച സംഘം മറ്റ് സ്‌കൂളുകളിലും സമാനമായ ക്യാമ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles