ന്യൂദൽഹി: ലാറ്ററൽ എൻട്രി വഴി കേന്ദ്ര മന്ത്രാലയങ്ങളിലെ സുപ്രധാന ഒഴിവുകൾ നികത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ചിരാഗ് പാസ്വാൻ. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഈ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞു. മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയാണ് പാസ്വാൻ.
പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണ് തന്റെ പാർട്ടി എപ്പോഴും നിലകൊള്ളുന്നത്. സർക്കാരിന്റെ നീക്കം ശരിയല്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മോദി സർക്കാർ രാജ്യത്തെ സംവരണ സംവിധാനം അട്ടിമറിച്ച് ആർ എസ് സിലൂടെ നിയമനം നടത്താൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തിയിരുന്നു.