38.5 C
Saudi Arabia
Monday, July 7, 2025
spot_img

സിനിമാ രംഗത്തെ ചൂഷണം: സർക്കാർ ഇരകൾക്കൊപ്പമെന്ന് മുഖ്യമന്ത്രി

തി​രു​വ​നന്ത​പു​രം: സിനിമാ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ ഇരകൾക്കൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ച​ല​ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പഠിക്കാൻ സർക്കാർ ഒരു സമിതിയെ നിയമിക്കുന്നത്.

ചലചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ പരമായ വിഷയങ്ങളും പഠിച്ചു റിപ്പോർട്ട് നൽകുന്നതിനാണ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. 2019 ഡിസംബർ 31 ന് തന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ഗവണ്മെന്റ് നടത്തിയത്.  അടിയന്തയിരമായി ഇടപടേണ്ട മേഖലയിൽ സർക്കാർ ഇടപെട്ടു. ചലചിത്ര മേഖലയിലെ മയക്കുമരുന്ന് ഉപയോഗവും ലൈംഗീക അതിക്രമങ്ങളും തടയണമെന്ന ശുപാർശയിൽ  ക്രമസമാധാന രംഗത്തെ ഏജൻസികൾക്ക്  വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇ​ന്‍റേ​ണ​ൽ കം​പ്ല​യ്ന്‍റ് ക​മ്മി​റ്റി രൂ​പീ​കരിക്കണമെന്ന നിർദ്ദേശം  അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്നും സ്ത്രീ​ക​ൾ സം​വി​ധാ​യ​ക​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി വ​രു​ന്ന സി​നി​മ​ക​ൾ​ക്ക് പദ്ധതി വിഹിതം മാറ്റിവെച്ചിട്ടുണ്ട്. സ്ത്രീകളുടെ നാ​ല് സി​നി​മ​ക​ൾ ഗവൺമെന്റ് സ​ഹാ​യ​ത്തോ​ടെ പു​റ​ത്തി​റ​ക്കി. സി​നി​മ സീ​രി​യ​ൽ മേ​ഖ​ല​ക​ളി​ലെ ത​ർ​ക്ക പ​രി​ഹാ​ര​ങ്ങൾക്കായി ജു​ഡീ​ഷ്യ​ൽ ട്രി​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നിർദ്ദേശത്തിന്മേലും സർക്കാർ നടപടിയെടുക്കും.

സ​മൂ​ഹ​ത്തി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ എല്ലാ മേഖലകളിലെയും പോലെ സി​നി​മ​യി​ലുമെത്തുക സ്വാ​ഭാ​വി​ക​മാ​ണ്. ഈ മേ​ഖ​ല​യി​ലെ എത് തരത്തിലുള്ള ചൂ​ഷ​ണ​ങ്ങ​ളായാലും ഇരക്കൊപ്പമായിരിക്കും സ​ർ​ക്കാ​ർ നിലകൊള്ളുക. സിനിമാ മേഖല നിയന്ത്രിക്കേണ്ടത് ഗ്രൂപ്പുകളല്ല. അഭിപ്രായ വ്യത്യാസങ്ങൾ മേഖലയെ ശക്തിപ്പെടുത്താനാകണം. ആരെയും പുറത്താക്കാനോ അനർഹരെ അകത്താക്കാനോ ശ്രമിക്കരുത്.

ഷാ​ജി എ​ൻ ക​രു​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യിലുള്ള കമ്മിറ്റി സിനിമാ നയത്തിന്റെ കരട് തെയ്യാറാക്കും.  പ്രൊ​ഡ​ക്ഷ​ൻ ബോ​യ് മു​ത​ൽ സം​വി​ധാ​യ​ക​ൻ വരെയുള്ളവരുമായി ആശയവിനിമയം നടത്തി മാത്രമേ സിനിമാനയം രൂപീകരിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles