തായിഫ്. ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് താഇഫ് സമസ്ത ഇസ്ലാമിക് സെൻറർ മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിച്ചു.പ്രസിഡന്റ് സൈതലവി ഫൈസി അദ്ധ്യക്ഷനായ ചടങ്ങ് ഹറമൈൻ സോൺ ചെയർമാൻ സയ്യിദ് ശക്കീർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഹറമൈൻ സോൺ ജനറൽ സിക്രട്ടറി സലീം നിസാമി പ്രമേയ പ്രഭാഷണം നടത്തി. മുജീബ് കോട്ടക്കൽ (കെ എം സി സി ), അബ്ദുൽ അസീസ് റഹ്മാനി പെരിന്തൽമണ്ണ, സ്വാലിഹ് ഫൈസി കൂടത്തായി തുടങ്ങിയവർ സംസാരിച്ചു.കുഞ്ഞി മുഹമ്മദ് മച്ചിങ്ങൽ,ലത്തീഫ് ഫറോക്, ബഷീർ താനൂർ, ജലീൽ കട്ടിലശ്ശേരി, അഷ്‌റഫ് താനാളൂർ, സലാം പുല്ലാളൂർ,ബാവ പെരിന്തൽമണ്ണ,അലി ഒറ്റപ്പാലം, യാസർ കാരക്കുന്ന്,ബഷീർ ചെർപ്പുളശേരി, കോയ പൊന്നാട്, സക്കീർ വടക്കാങ്ങര, ജലീൽ തോട്ടോളി, ഖാസിം ഹവിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.
വയനാട് ദുരിത ബാധിതർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.അബ്ദുൽ ജബ്ബാർ കരുളായി ഖിറാഅത്ത് നടത്തിയ ചടങ്ങിൽ അഹ്മദ് ഹുദവി സ്വാഗതവും അബ്ദു റഹിമാൻ കുട്ടി വടക്കഞ്ചേരി നന്ദിയും പറഞ്ഞു.