കൊച്ചി: തെരെഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടന്നിട്ടും വിവാദങ്ങളൊഴിയാതെ കാഫിർ സ്ക്രീൻ ഷോട്ട്. ഹൈക്കോടതിയിൽ നടന്നു കൊണ്ടിരിക്കുന്ന കേസിൽ സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നും യഥാർഥ പ്രതികളെ കണ്ടെത്താനായില്ലെന്നും അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെന്നും സർക്കാർ.
പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള വ്യാജ സ്ക്രീൻ ഷോട്ട് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചില മൊബൈൽ ഫോണുകൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പോലീസ് പറയുന്നു.
ഹൈക്കോടതിയിൽ ഹരജി നൽകിയ മുഹമ്മദ് ഖാസിം കുറ്റക്കാരനെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കുന്നത് 29ലേക്ക് മാറ്റി.