ജിദ്ദ: സന്ദർശന വിസയിൽ ജിദ്ദയിലത്തി മരണപ്പെട്ട നിഷ സജീവിന്റെ ജനാസ നാളെ ഖബറടക്കും. തിരുവനന്തപുരം പെരുംകുളം സ്വദേശി താഹിർ സജീവ് എന്നവരുടെ ഭാര്യയാണ് നിഷ സജീവ്. ജനാസ നാട്ടിലെത്തിക്കുന്നതിനുള്ള ഡോക്കുമെന്റേഷൻ വർക്കുകൾ ജിദ്ദ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു.
ബുധനാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ജനാസ നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ) 5:15 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ജനാസ രാവിലെ 8:30 ന് തിരുവനന്തപുരം പെരുംകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.