40.4 C
Saudi Arabia
Sunday, August 24, 2025
spot_img

ഇന്ത്യെക്കെതിരെ ആണവ മിസൈൽ വിക്ഷേപിക്കും. ഒപ്പം വംശീയ അധിക്ഷേപങ്ങളുമായി ബ്രിട്ടീഷ് യൂട്യൂബർ

ലണ്ടൻ : ഇന്ത്യക്കാർക്കെതിരെ വലിയ തോതിലുള്ള വംശീയ പോസ്റ്റുകളുടെ ഒരു പരമ്പരയുമായി ബ്രിട്ടീഷ് യൂട്യൂബർ മൈൽസ് റൗട്ട്‌ലെഡ്ജ്. ഇന്ത്യയ്‌ക്ക് നേരെ ആണവ മിസൈലുകൾ വിക്ഷേപിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മൈൽസ് റൗട്ട്‌ലെഡ്ജ് അമിത ജനസംഖ്യ പരിഹരിക്കാൻ വംശഹത്യ നിർദ്ദേശിക്കുന്നതുൾപ്പെടെ കടുത്ത വംശീയ പരാമർശങ്ങളും നടത്തി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൻ്റെ തടവിലായിരുന്ന 25 കാരനായ ഇയാൾ ഒരു വർഷം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇതിനിടെ, ഒരു അജ്ഞാത എക്‌സ് ഉപയോക്താവ് മൈൽസ് റൗട്ട്‌ലെഡ്ജ്ൻ്റെ പോസ്റ്റുകൾക്ക് മറുപടിയുമായി രംഗത്ത് വന്നു. “ഞാൻ നിങ്ങളെ കണ്ടെത്തും, നിങ്ങളുടെ ക്ഷമാപണ വീഡിയോ മധുരമായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു എന്നാണ് അജ്ഞാതൻ കുറിച്ചത്. മറുപടി പറഞ്ഞ ആൾ ഇന്ത്യക്കാരനാണെന്ന് കാണിക്കുന്ന ഒന്നും അയാളുടെ എക്‌സ് പ്രൊഫൈലിൽ ഇല്ലങ്കിലും, കാനഡയിലെ ടൊറൻ്റോ ട്രെയിൻ സ്റ്റേഷൻ ലോഞ്ചിൽ ആണെന്ന് അറിയിച്ച റൗട്ട്‌ലെഡ്ജ് ഇന്ത്യക്കാർക്കെതിരെയുള്ള വലിയ തോതിലുള്ള വംശീയ വിദ്വേഷമാണ് തുടർന്ന് നടത്തിയത്. “ഇന്ത്യൻ, എന്നെ കണ്ടെത്താൻ നിങ്ങൾക്ക് വിസ ലഭിക്കാൻ സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കൂ, ഇന്ത്യൻ എന്നെ കണ്ടെത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു,” എന്ന് കുറിച്ച അയാൾ സോഷ്യൽ മീഡിയയിൽ വളരെ മോശമായി ഉപയോഗിക്കുന്ന  ജർമ്മൻ ഭാഷയിലുള്ള വാക്കും ഉപയോഗിച്ചു.

തുടർന്നുള്ള മറ്റൊരു പോസ്റ്റിൽ, ഇന്ത്യയിലെ ദലിതർക്കെതിരെ വംശീയ പരാമർശവും ത്തുന്നുണ്ട്. തനിക്ക് മറുപടി നൽകിയ ആൾ വ്യക്തമായും ഒരു ദളിത് ആണ്. ദളിതരുടെ മണത്തെയും നിറത്തെയും കളിയാക്കിയ റൗട്ട്‌ലെഡ്ജ് ഇന്ത്യയിൽ ജാതികളുടെ അനേകം തട്ടുകൾ ഉള്ളതെന്നും തനിക്ക് വളരെ ഇഷ്ടമാണെന്നും പറയുന്നുണ്ട്.

“ഞാൻ ഇംഗ്ലണ്ടിൻ്റെ പ്രധാനമന്ത്രിയാകുമ്പോൾ, ബ്രിട്ടീഷ് താൽപ്പര്യങ്ങളിലും കാര്യങ്ങളിലും ഇടപെടുന്ന ഏതൊരു വിദേശ ശക്തിക്കും വ്യക്തമായ മുന്നറിയിപ്പായി ആണവ സിലോസ് തുറക്കും. നരകം, അതിനായി ഞാൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം,” വിമർശനങ്ങളെ തുടർന്ന് പിൻവലിച്ച മറ്റൊരു പോസ്റ്റിൽ റൗട്ട്‌ലെഡ്ജ് പറഞ്ഞവയാണിത്.

മൈൽസ് റൂട്ട്‌ലെഡ്ജിൻ്റെ പോസ്റ്റുകൾക്ക് നിരവധി “അജ്ഞാതർ” പിന്തുണ നൽകി എന്നതാണ് ആശ്ചര്യകരം. അവരിൽ പലരും ഇന്ത്യയെയും അതിൻ്റെ പൗരന്മാരെയും പരിഹസിച്ചു. പോസ്റ്റുകൾക്കിടയിൽ, കൊൽക്കത്ത ബലാത്സംഗ കേസും പലരും പരാമർശിച്ചു.

Related Articles

- Advertisement -spot_img

Latest Articles