ന്യൂദൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ദൽഹി എയിംസിലെ ഡോക്ടർമാർ 11 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച ഉറപ്പിൻറെ പശ്ചാതലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് പ്രസ്താവനയില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സുപ്രീംകോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ തന്നതിനാൽ സമരം നിർത്തി ജോലിയില്‍ പ്രവേശിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അടിയന്തരമായി ഡോക്ടർമാർ എല്ലാവരും ജോലിക്ക് കയറണമെന്നും ദേശീയ കർമ്മസമിതിയുടെ റിപ്പോർട്ട് പുറത്തു വരും വരെ പ്രതിഷേധ സമരങ്ങളിൽ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇതേ തുടർന്ന് ഡോക്ടർമാർ സമരം അവസാനിപ്പിക്കുകയായിരുന്നു
സമരം രോഗികളെ പ്രയാസങ്ങളിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും മറ്റുള്ള പ്രതിഷേധ പരിപാടികളുമായി തുടർന്നും മുന്നോട്ട് പോകുമെന്നും ഡോക്ടർമാർ അറിയിച്ചു. കൊൽക്കത്തയിലെ ഡോക്ടർമാർ സമരത്ത് തുടരുകയാണ്. നീതി ലഭിക്കും വരെ സമരം രംഗത്തുണ്ടാവുമെന്ന് അവരുടെ നിലപാട്