40.6 C
Saudi Arabia
Monday, August 25, 2025
spot_img

ജനാധിപത്യത്തിന് ബദലായി ഏകാധിപത്യം ഒളിച്ചു കടത്താൻ ശ്രമിക്കരുത് : ഐ സി എഫ് റിയാദ് പൗര സഭ

റിയാദ് : ജനാധിപത്യത്തിലധിഷ്ഠിതമായ രാജ്യങ്ങളിൽ മതേതരത്വം സംരക്ഷിക്കാൻ ഭരണകർത്താക്കൾ ബാധ്യസ്ഥരാണെന്ന് അബ്ദുൽ വഹാബ് സഖാഫി മമ്പാട് അഭിപ്രയപെട്ടു. രാജ്യ ഭരണം അസ്ഥിരതയും അരാജകത്വവും നിറഞ്ഞത് ആണെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ സംഘടിപ്പിച്ച പൗര സഭയിൽ ” വൈവിധ്യങ്ങളുടെ ഇന്ത്യ” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ സി എഫ് റിയാദ് സെൻട്രൽ അഡ്മിൻ ആൻറ് പബ്ലിക് റിലേഷൻ പ്രസിഡന്റ് ഹസൈനാർ ഹാറൂനി അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉത്‌ഘാടനം നിർവഹിച്ചു. ബഷീർ മിസ്ബാഹി മോഡറേറ്റർ ആയിരുന്നു.

എം വിൻസെന്റ്, ഷാഫി തുവ്വൂർ, പ്രതീപ് ആറ്റിങ്ങൽ,  അബ്ദുൽ സലാം പാമ്പുരുത്തി, എന്നിവർ സംസാരിച്ചു, അഡ്മിൻ ആൻറ് പബ്ലിക് റിലേഷൻ സിക്രട്ടറി ലത്തീഫ് മാനിപുരം സ്വാഗതം പറഞ്ഞു. ഐ സി എഫ് രിസാലത്തുൽ ഇസ്ലാം മദ്‌റസ വിദ്യാർത്ഥികളായ അനീഖ് ,ഹാതിം ,റായിദ് എന്നിവർ ദേശീയ ഗാനം ആലപിച്ചു.

Related Articles

- Advertisement -spot_img

Latest Articles