തിരുവനന്തപുരം: ലൈംഗികാരോപണവുമായി ബംഗാൾ നടി ശ്രീലേഖ രംഗത്തെത്തിയതോടെ രഞ്ജിത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ഇടതുപക്ഷത്തെ തന്നെ ഒരു വിഭാഗം ഈ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തന്നെ തിരക്കിട്ട ചർച്ചകൾ നടക്കുന്നതായായി കേൾക്കുന്നു. മുഖ്യമന്ത്രിയുടെ നിലപാട് രഞ്ജിത്തിന്റെ രാജിയിൽ നിർണായകമായിരിക്കും. സമ്മർദം ശക്തമായതോടെ താമസിച്ചിരുന്ന റിസോർട്ടിൽനിന്നും രഞ്ജിത്ത് മാറിയെന്നാണ് വിവരം. അതേ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ചലചിത്ര അക്കാദമി ചെയർമാന്റെ ഔദ്യോഗിക വാഹനം ബോർഡ് അഴിച്ചുമാറ്റി കൊണ്ട് പോവുകയും ചെയ്തു.
അതേസമയം രഞ്ജിത്തിന്റെ കോഴിക്കോട്ട വീടിന് പോലീസ് സുരക്ഷയും കാവലുമേർപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രഞ്ജിത്തിന്റെ റിസോർട്ടിലേക്ക് എത്തിയിരുന്നു. കൂടുതൽ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയഏർപ്പെടുത്തിയത്.