തിരുവനന്തപുരം: സഹോദരിയുടെ വീട്ടിൽ കഞ്ചാവ് കൃഷിചെയ്ത കേസില്‍ യുവാവിന് കഠിന തടവും പിഴയും. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പതിനഞ്ച് മാസം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ.
2016 ഒക്ടോബര്‍ 12 നാണു കേസിനാസ്പദമായ സംഭവം. സഹോദരിയുടെ പേരിലുള്ള സ്ഥലത്താണ് പ്രതി 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി ബിനീഷ് പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി രാജാ സിംഗ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.