ആലപ്പുഴ: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. ആസിയയുടെ വിവാഹം നാല് മാസം മുമ്പായിരുന്നു നടന്നത്. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആസിയ മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൂവാറ്റുപുഴയില്‍ തന്നെ താമസിക്കുന്ന ആസിയ ആഴ്ചയിൽ മാത്രമാണ് ആലപ്പുഴയിലെ ഭര്‍തൃവീട്ടിൽ വന്നിരുന്നത്. ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ സ്വകാര്യ ബേങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ് .