തിരുവനന്തപുരം: ഓണം പ്രമാണിച്ചു ഒരു മാസത്തെ കൂടിശികയും നടപ്പുമാസത്തെ പെൻഷനും ഉൾപ്പടെ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. നിലവിൽ അഞ്ച് മാസത്തെ പെൻഷൻ കുടിശികയാണ് കൊടുത്തു തീർക്കാനുള്ളത്.
മൂവായിരം കോടി രൂപ ഓണക്കാല ചെലവുകൾക്കായി കടമെടുക്കാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. 3200 രൂപ വീതം 60 ലക്ഷം പെൻഷൻകാര്‍ക്ക് മാസം അവസാനത്തോടെ ലഭിച്ചു ത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്.
നിലവിലെ കുടിശികയിൽ രണ്ട് മാസത്തെ പെൻഷൻ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ പെൻഷൻ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു, ഇത് പ്രകാരമാണ് ഒരു മാസത്തെ കുടിശിക ഈ മാസത്തിൽ നൽകുന്നത്.