26.5 C
Saudi Arabia
Monday, July 7, 2025
spot_img

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

ആലപ്പുഴ: വി​ദേ​ശ​ത്ത് ജോ​ലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആ​ല​പ്പു​ഴ  അ​ർ​ത്തു​ങ്ക​ൽ പ​ടാ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ദ​യാ​ന​ന്ദ് (23) ചേ​ർ​ത്ത​ല ത​റ​യി​ൽ​പ്പ​റ​മ്പ് വീ​ട്ടി​ൽ ദി​ത്യ (20) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ റിക്രൂട്മെൻറ് ലൈ​സ​ൻ​സും ജോ​ബ് ക​ൻ​സ​ൾ​ട്ട​ൻ​സി​യും ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇവർ പരാതിക്കാരിയിൽ നിന്നും പണം തട്ടിയത്. ഭ​ർ​ത്താ​വി​ന് വി​ദേ​ശ​ത്ത് ജോ​ലി ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് പരാതിക്കാരി പ്രതികളെ സമീപിക്കുന്നത്. ​ജോലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്  280,000 രൂ​പ പ​ല ത​വ​ണ​ക​ളാ​യി പരാതിക്കാരിയിൽ നിന്നും ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

പ്ര​തി​ക​ൾ സ​മാ​നമായ ത​ട്ടി​പ്പുകൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​ അ​ന്വേ​ഷ​ണത്തിലാണ്  പോ​ലീ​സ്

Related Articles

- Advertisement -spot_img

Latest Articles