നാഗര്‍കോവില്‍: സ്കൂൾ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ അധ്യാപകന് അറസ്റ്റില്‍. തമിഴ് നാട്ടിലെ നാഗർകോവിലാണ് സംഭവം. രാജസ്ഥാന് സ്വദേശി രാമചന്ദ്ര സോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാഗര്‍കോവിലിലെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനാണ് ഇയാള്‍.
കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെയാണ് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനി സ്കൂളിലെ പ്രഥമാധ്യാപകനെ വിവരം അറിയിക്കുകയും അതടിസ്ഥാനത്തിൽ അധ്യാപകനെ ജോലിയിൽ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
വിദ്യാലയത്തിലെ പ്രഥമാധ്യാപകന് തന്നെയാണ് അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പോലീസ് രാമചന്ദ്ര സോണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.