34.2 C
Saudi Arabia
Monday, August 25, 2025
spot_img

ഇനി മത്സരിക്കാനില്ലെന്ന് തുറന്ന് പറഞ്ഞ് കെ ടി ജലീല്‍ എം എല്‍ എ

മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരുമെന്നും. കെ ടി ജലീല്‍ എംഎല്‍എ. തന്റെ ഫേസ് ബുക് പോജിലാണ് ഇത് വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍ ഉണ്ടാകും.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. സി.പി.ഐ (എം) നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗ്സ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തില്‍…

Related Articles

- Advertisement -spot_img

Latest Articles