തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പുറത്തുവവന്ന കാര്യങ്ങള്‍ രാജ്യത്തിനു തന്നെ അപമാനമായിരിക്കുകയാണ്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആളാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. അതിന് പിന്തുണ നല്‍കിയിരിക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യമന്ത്രിക്ക് എങ്ങനെ ഇതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയുമെന്നും വി ഡി സതീശന്‍ ചോദിച്ചു.