18.9 C
Saudi Arabia
Thursday, February 12, 2026
spot_img

അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ല, പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന. വി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: തൃശൂര്‍ പൂരത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം കലക്കുന്നതില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വി എസ് സുനില്‍ കുമാറിന്റെ പ്രതികരണം. പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പോലീസിന് കൃത്യവിലോപം സംഭവിച്ചിട്ടുണ്ടെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. പൂരം വിവാദത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നില്ല. ഈ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഉടന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles