കൊച്ചി: ലൈംഗിക പീഡന കേസിൽ അന്വേഷണം നേരിടുന്ന മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സംഘം ഹൈക്കോടതിയിൽ ഹരജി നൽകും. വിദഗ്ത നിയമോപദേശം തേടിയ അന്വേഷണ സംഘം അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ്.
മുൻകൂർ ജാമ്യം നേടിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടിയായിരിക്കും അന്വേഷണ സംഘം അപ്പീൽ നല്കുക. നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുകേഷിനും ഇടവേള ബാബുവിനും സെഷൻസ് കോടതിയായിരുന്നു കഴിഞ്ഞ ദിവസം ജാമ്യം നല്കിയിരുന്നത്.
കേരളത്തിൽ നിന്നും പുറത്തു പോവാൻ പാടില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള നിബന്ധനകളോടെയാണ് മുകേഷിന് ജാമ്യം നല്കിയിരുന്നത്. നടിയുടെ പരാതി കെട്ടുകഥയാണെന്നും തന്നെ ബ്ലാക് ബെയിൽ ചെയ്യാനുള്ള ശ്രമമാണ് പിന്നിലുള്ളതെന്നും മുകേഷ് ആരോപിച്ചിരുന്നു.