തിരുവനന്തപുരം: എ ഡി ജി പി ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഡി ജി പിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എ ഡി ജി പിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ ഡി ജി പി ഷേഖ് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നതാണ് അറിയുന്നത്.
ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എം പി ജോൺ ബ്രിട്ടാസും കൂടികാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് ഡി ജി പി എഛ് വെങ്കടേഷിനെയും മുഖ്യമന്ത്രി യോഗത്തിലേക്ക് വിളിപ്പിച്ചതായി സൂചനയുണ്ട്.
അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രധാനപ്പെട്ട കൂടികാഴ്ച നടന്നത്. അതിനിടെ എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തു വന്നിരുന്നു. സുഹൃത്തുമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു എന്നാണ് ഡി ജി പി പറഞ്ഞത്.
തൃശൂർ പാറമേക്കാവ് വിദ്യാമന്ദിരിൽ 2023 മെയ് 22 ന് നടന്ന ആർ എസ് എസ് ക്യാമ്പിനിടെയായുരുന്നു വിവാദ കൂടിക്കാഴ്ച. വിവാദങ്ങൾ മുറുകുന്നതിനിടെ എ ഡി ജി പി അജിതജ് കുമാർ സ്വകാര്യ ആവശ്യത്തിനായി 14 മുതൽ നാലു ദിവസത്തെ അവധി ആവശ്യപ്പെട്ടു അപേക്ഷ നൽകിയിട്ടുണ്ട്.