20.9 C
Saudi Arabia
Monday, April 13, 2026
spot_img

മുൻ ഗുസ്തി താരം ബജരംഗ് പുനിയക്ക് വധ ഭീഷണി

ന്യൂദൽഹി: മുൻ ഗുസ്തി താരവും കോൺഗ്രസ്സ് നേതാവുമായ ബജരംഗ് പുനിയക്ക് വധ ഭീഷണി. കോൺഗ്രസ്സ് വിട്ടില്ലെങ്കിൽ അനന്തര ഫലം അനുഭവിക്കാൻ തെയ്യാറാവണം എന്നാണ് ഭീഷണി. വിദേശ നമ്പറിൽ നിന്നും വാട്സ് ആപ്പിലൂടെയാണ് സന്ദേശം പുനിയക്ക് ലഭിച്ചത്.

ഇത് അവസാനത്തെ മുന്നറിയിപ്പാണ്. കോൺഗ്രസ് വിടുന്നതാണ് നിങ്ങൾക്കും കുടുംബത്തിനും നല്ലത്.  ഞങ്ങളാരെന്ന് തെരെഞ്ഞെടുപ്പിന് മുമ്പ് കാണിച്ചു തരാം. ഇത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്. എവിടെ വേണമെങ്കിലും പരാതി പെട്ടോളൂ എന്നിങ്ങനെയാണ് സന്ദേശം വന്നത്.

സന്ദേശം ലഭിച്ചതിനെ തുടർന്ന് സോണിപത്തിലെ ബാൽഗഡ് പോലീസ് സ്റ്റേഷനിൽ പുനിയ പരാതി നൽകി. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജരംഗ് പുനിയയും കഴിഞ്ഞ വെളിയാഴ്ചയാണ് കോൺഗ്രസ്സിൽ ചേർന്നത്.

Related Articles

- Advertisement -spot_img

Latest Articles