തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡി ജി പിയുടെ ശിപാർശ സർക്കാർ അന്വേഷിക്കുകയായിരുന്നു. അന്വേഷണ സംഘത്തെ നാളെ പ്രഖ്യാപിക്കും.
അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിർമ്മാണവും ഉൽപ്പടെയുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിൽ വരും. സസ്പെൻഷനിൽ തുടരുന്ന മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരെയും അന്വേഷണം നടത്തും.
മുഖ്യമന്ത്രി അജിത് കുമാറിനെ സംരക്ഷിക്കുകയാണെന്ന വിമർശനം സി പി ഐയുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. മുന്നണി ഘടക കക്ഷികൾ ഒറ്റകെട്ടായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി എ ഡി ജി പിയെ സംരക്ഷിക്കുകയായിരുന്നു എന്നതിലായിരുന്നു സി പി ഐ യുടെ എതിർപ്പ്.
സി പി ഐ മുഖപത്രത്തിൽ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലായിരുന്നു പരസ്യ വിമർശനം. എല്ലാ ഭാഗത്തുനിന്നും വിമര്ശനങ്ങൾ ഉയർന്നിട്ടും അജിത് കുമാർ ക്രമ സമാധാന ചുമതലയിൽ തുടരുകയും ആർ എസ് എസുമായി നടത്തിയ കൂടികാഴ്ച എന്തിനാണെന്നതിൽ അന്വേഷണം പോലും നിർദ്ദേഷിക്കപ്പെട്ടില്ലെന്നും സി പി ഐ വിമർശിച്ചു.



