കൊച്ചി: എറണാകുളം എളമക്കരയിൽ നിന്നും സെക്സ് റാക്കറ്റിലെ മൂന്നു പേരെ പോലീസ് പിടികൂടി. സറീന, ജഗത, സഹായി ശ്യാം എന്നിവരെയാണ് പോലീസ് പിടി കൂടിയത്.
ബംഗ്ലാദേശ് സ്വദേശിയായ 12 കാരിയെയാണ് സംഘം വലയിലാക്കിയത്. ശ്യം ആണ് പെണ്കുട്ടിയെ സെക്സ് റാകറ്റിലെത്തിച്ചത്. എട്ട് വർഷത്തിനിടെ പല ആളുകൾക്കും കുട്ടിയെ കാഴ്ച വെച്ചതായി വിവരമുണ്ട്. ഒരു ദിവസം എട്ട് പേർക്ക് വരെ കാഴ്ച വെച്ചതായി കുട്ടി പോലീസിനോട് പറഞ്ഞു.
സെക്സ് റാക്കറ്റിന്റെ വലയിലാക്കിയ പെണ്കുട്ടിയെ ബാംഗ്ലൂരുവിലേക്കാണ് കൈമാറിയത്. കഴിഞ്ഞയാഴ്ചയാണ് അവിടെനിന്നും കൊച്ചിയിലെത്തിച്ചത്. കൊച്ചിയിൽ 20 പേരക്കാണ് കുട്ടിയെ കാഴ്ച വെച്ചത്.
ബാംഗ്ലൂരുവിലും കൊച്ചിയിലും മാറി മാറിയാണ് ഇരകളെ സംഘം കുട്ടികളെ താമസിപ്പിച്ചിരുന്നത്. റക്കറ്റിന്റെ ബാംഗ്ലൂരുവിലെ കാര്യങ്ങൾ സറീനയും കൊച്ചിയിലെ കാര്യങ്ങൾ ജഗതയുമായിരുന്നു നിയന്ത്രിച്ചിരുന്നത്.