21.8 C
Saudi Arabia
Friday, October 10, 2025
spot_img

എൽ ഡി എഫിൽ ഘടക കക്ഷികളെക്കാൾ സ്വാധീനം പണത്തിനും സമുദായത്തിനും : സലീം മടവൂർ

കോഴിക്കോട് : ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകൾ പിടിച്ചെടുത്ത് സ്വതന്ത്രരെ മത്സരിപ്പിക്കാൻ തുടങ്ങിയത് മുതൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പണവും സമുദായവും സ്വാധീനം ചെലുത്താൻ തുടങ്ങിയതായി ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. ഇത്തരക്കാരുടെ സ്വാധീനത്തിൽ ഇടതുപക്ഷ പ്രവർത്തകർ വലതുപക്ഷവൽക്കരിക്കപ്പെടാൻ തുടങ്ങിയതായും സലീം മടവൂർ ഫേസ്ബുക് പോസ്റ്റിൽ ആരോപിച്ചു.
ഇടത് സ്വാതന്ത്ര എം എൽ എ. പി വി അൻവറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങൾ നടക്കുന്നതിനിടെയാണ് ഘടക കക്ഷികളിൽ നിന്ന് സി പി എം രൂക്ഷ വിമർശനം നേരിടുന്നത്

ഫെസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

2006 തൊട്ട് LDF ലെ ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകൾ പിടിച്ചെടുത്ത് സ്വതന്ത്രരെ മത്സരിപ്പിക്കാൻ തുടങ്ങിയത് മുതൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പണവും സമുദായവും സ്വാധീനം ചെലുത്താൻ തുടങ്ങി. അത്തരം മണ്ഡലങ്ങളിൽ മത്സരിക്കാൻ വോട്ട് വിലക്കെടുക്കാൻ ശേഷിയുള്ള സമ്പന്നൻമാരെ വളർത്തിയെടുത്തതോടെ രോഗം ഇടത് രാഷ്ട്രീയത്തിൽ മൊത്തം വ്യാപിച്ചു. നേരത്തെ വലതു പക്ഷത്ത് നിന്ന് ഇടതുപക്ഷത്തെത്തുന്നവരാണ് ഇടതുപക്ഷവൽക്കരിക്കപ്പെട്ടതെങ്കിൽ പിന്നീട് സ്ഥിതി മാറി, ഇത്തരക്കാരുടെ സ്വാധീനത്തിൽ ഇടതുപക്ഷ പ്രവർത്തകർ വലതുപക്ഷവൽക്കരിക്കപ്പെടാൻ തുടങ്ങി.. പണവും സ്വാധീനവുമുള്ളവർക്ക് അംഗീകാരം എന്നതായി സ്ഥിതി. പല നേതാക്കൾക്കും അവരോട് മാത്രമായി ചങ്ങാത്തം. അത്തരക്കാർക്ക് ഇടതുപക്ഷം തകരാതിരിക്കണമെന്ന് എന്ത് ബോധമാണുള്ളത്?.
ഇടതുപക്ഷത്തെ ഘടകകക്ഷി നേതാക്കൾക്കെതിരെ അവഹേളന പരമായി ഇത്തരക്കാർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചപ്പോൾ എല്ലാവരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. . ഇപ്പോൾ സ്വന്തം വീടിനു നേരെ മരം ചാഞ്ഞു വരുമ്പോൾ മുമ്പ് ഘടക കക്ഷി നേതാക്കൾക്കെതിരെ മൊഴിഞ്ഞപ്പോൾ നടത്തിയ പഴയ കൈയടികൾ മറക്കരുത്

Related Articles

- Advertisement -spot_img

Latest Articles