ചെന്നൈ: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. സുന്ദർ (23), രണ്ട് പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളുമാണ് പിടിയിലായത്.
പെൺകുട്ടി ട്യൂഷൻ കഴിഞ്ഞു വരുന്ന വഴിയിൽ പ്രതികൾ പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് പീഡിപ്പിക്കുകയായിരുന്നു. ബോധം നഷ്ടപെട്ട പെൺകുട്ടിയെ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞിരുന്നു. ബോധം വീണ്ടെടുത്ത കുട്ടി വീട്ടിലെത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.
സ്‌കൂൾ കഴിഞ്ഞു ട്യൂഷന് പോയ കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്തായതായതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. രാത്രി ഒമ്പതോടെ കുട്ടി വീട്ടിലെത്തുകയായിരുന്നു വസ്ത്രങ്ങൾ കീറി പറിഞ്ഞ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുരം ലോകം അറിയുന്നത്.