41.6 C
Saudi Arabia
Friday, August 22, 2025
spot_img

കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ ഡിസംബർ രണ്ടുമുതൽ 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ  വിചാരണ ഡിസംബർ രണ്ടുമുതൽ 18 വരെ നടക്കും. തിരുവനതപുരം ഒന്നാം അഡീഷണൽ  സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.

2019 ആഗസ്ത് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ബഷീർ കൊല്ലപ്പെടുന്നത്. ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ചു അമിത വേഗതയിൽ വാഹനമോടിച്ചു കെ എം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 100 സാക്ഷികളുള്ള കേസിൽ 95  സാക്ഷികളെയാണ് വിസ്തരിക്കുക. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ നടക്കും.

രണ്ടു മുതൽ ആറു വരെയുള്ള സാക്ഷികൾ സംഭവം നേരിൽ കണ്ടുവെന്നാണ് പോലീസ് പറയുന്നത്. അനേഷണ ഉദ്യോഗസ്ഥർ  അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലായിരിക്കും വിസ്തരിക്കുക. ഐ പി സി 279, 201, 304 വകുപ്പുകളും മോട്ടോർ വകുപ്പിലെ 184 വകുപ്പ് അനുസരിച്ചുമായിരിക്കും വിചാരണ നടക്കുക

Related Articles

- Advertisement -spot_img

Latest Articles