മലപ്പുറം: മുഖ്യമന്ത്രിക്കും സി പി എം നേതൃത്വത്തിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ച പി വി അൻവർ എം എൽ എക്കെതിരെ നിലമ്പൂരിൽ പ്രതിഷേധ പ്രകടനം. രഷ്ട്രീയ വഞ്ചകൻ അൻവറിന് മാപ്പില്ലെന്ന ബാനറുമായി നടത്തിയ പ്രകടനത്തിൽ അൻവറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഗോവിന്ദൻ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ കയ്യും കാലും വെട്ടി പുഴയിൽ തള്ളുമെന്ന മുദ്രാവാക്യവുമായാണ് നിലമ്പൂരിൽ പ്രകടനം നടത്തിയത്.
സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം എടവണ്ണയിൽ നടന്നത് അൻവറിന്റെ കോലവും കത്തിച്ചു. അൻവരുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തതായി അറിയുന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണയോഗം നടക്കും.
നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കയ്യും കാലും വെട്ടും, പ്രസ്ഥാനത്തിനെതിരെ വന്നാൽ തിരിച്ചടിക്കും കട്ടായം തുടങ്ങി കൊലവിളി മുഴക്കിയാണ് പ്രകടനം നടത്തിയത്. കുലംകുത്തി എന്നും തെമ്മാടിയെന്നും വിളിച്ച പ്രകടനത്തിൽ പൊന്നെ എന്ന് വിളിച്ച നാവ് കൊണ്ട് പോടാ എന്ന് വിളിക്കാനുമറിയാം എന്നും വിളിക്കുന്നുണ്ടായിരുന്നു.
അൻവറിന്റെ വീട് സ്ഥിതി ചെയ്യുന്ന എടവണ്ണ ഏരിയ കമ്മിറ്റി നടത്തിയ പ്രകടനത്തിലാണ് വധ ഭീഷണി മുഴക്കി പ്രകടനം നടത്തിയത്. അൻവറിനെതിരെ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന ഗോവിന്ദൻ മാഷിന്റെ ആഹ്വാനത്തെ തുടർന്നാണ് എടവണ്ണയിൽ പ്രകടനംനടന്നത്.