കോഴിക്കോട്: കുറ്റിയാടി പുഴയിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്‌വാൻ (14) സിനാൻ മജീദ് (14) എന്നിവരാണ് മരിച്ചത്. പാലേരി കൈതേരിമുക്കിൽ മേമണ്ണിൽ താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽ പെട്ടത്.
പേരാമ്പ്രയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കുട്ടികളെ കുട്ടികളെ കരക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കൂട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.
പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. മൃതദേഹങ്ങൾ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി.