41.6 C
Saudi Arabia
Friday, August 22, 2025
spot_img

ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന്റെ ആക്ഷേപം; കണ്ണൂർ എ ഡി എം തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: എ ഡി എം നവീൻ ബാബു തൂങ്ങി മരിച്ച നിലയിൽ. പള്ളിക്കുന്നിലെ താമസസ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജന്മനാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച എ ഡി എം ഇന്ന് കാലത്തെ ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിൽ ട്രെയിനിൽ കയറിയില്ലെന്നു മനസ്സിലാക്കിയ ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എ ഡി എമ്മിനെ താമസസ്ഥലത്തു തൂങ്ങി മരിച്ച നി\ലയിൽ കണ്ടെത്തിയത്.

എ ഡി എമ്മിന് തിങ്കളാഴ്ചയാണ് കണ്ണൂരിൽ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എ ഡി എമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു.

ഇതിൽ മനം നൊന്താണ് എ ഡി എം ആത്മഹത്യ ചെയ്തെന്നാണ് അറിയുന്നത്. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലുള്ള എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന് വിമർശനം ഉയർന്നിരുന്നു. പി പി ദിവ്യ ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് എ ഡി എം മരണപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles