17.4 C
Saudi Arabia
Saturday, March 28, 2026
spot_img

ശബരിമലയിൽ സ്പോട് ബുക്കിംഗ് പുനഃസ്ഥാപിച്ചു.

പത്തനംതിട്ട: ശബരിമലയിൽ സ്പോട് ബുക്കിംഗ് പുനഃസ്ഥാപിച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് സ്പോട് ബുക്കിംഗിന് സർക്കാർ വഴങ്ങിയത്.

പ്രതിദിനം 10000 പേർക്കാണ് സ്പോട് ബുക്കിങ് വഴി ദർശനം അനുവദിച്ചിരിക്കുന്നത്. വെർച്യുൽ ബുക്കിങ് 80000 ൽ നിന്നും 70000 മായി കുറച്ചാണ് സ്‌പോർട് ബുക്കിങ് അനുവദിച്ചത്.

ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെയും പുതിയ സംവിധാനങ്ങൾ അറിയാതെറിയും എത്തുന്ന തീർത്ഥാടകർക്ക് സുഖമമായ ദർശനസൗകര്യം ഒരുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സ്പോട് ബുക്കിങ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക സമീപനമായിരുന്നു സർക്കാർ എടുത്തിരുന്നത്. സി പി എം പതനംതിട്ട ജില്ലാ കമ്മിറ്റിയും സി പി ഐ യും ശക്തമായ നിലപാട് ഈ വിഷയത്തിൽ എടുത്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles