ജിസാൻ: മലപ്പുറം ഒഴുകൂർ സ്വദേശി ജിസാനിൽ മരണപെട്ടു. ഒഴുകൂർ പടവെട്ടിയിൽ പുറ്റേക്കടവൻ അബ്ദുറഹ്മാൻ മകൻ ഫൈസൽ(35) ആണ് മരണപെട്ടത്. ഈദാബിയിൽ ബക്കാലയിൽ ജോലിചെയ്തുവരികയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ഈദാബി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം ജിസാനിൽ മറവ് ചെയ്യും.
ഭാര്യ സൗഖിയ, ഒന്നര വയസ്സുള്ള മുഹമ്മദ് ഫാസ് ഏക മകനാണ്.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫൈസൽ ഈദാബി യൂണിറ്റ് ഐ സി എഫ് പ്രവർത്തകനായിരുന്നു. താഹ കിണാശ്ശേരിയുടെ നേതൃത്വത്തിലുള്ള ഐ സി എഫ് വെൽഫെയർ ടീം അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.