19.3 C
Saudi Arabia
Saturday, March 28, 2026
spot_img

തൃശ്ശൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്‌തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഭർത്താവ് അജയനാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിലാണ് മകൻ ജെയ്‌തു ടെറെസിനു മുകളിൽ മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം

Related Articles

- Advertisement -spot_img

Latest Articles