റിയാദ്: ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് സൗദി പൗരന്മാർക്ക് റിയാദിൽ വധ ശിക്ഷ നടപ്പിലാക്കിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരസംഘടനകൾക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട സുൽത്താൻ ബിൻ മുഹമ്മദ് അൽ ഉതൈബി, തുർക്കി ബിൻ മുഹമ്മദ് അൽ ഹാസിമി എന്നിവർക്കാണ് വധ സി നടപ്പാക്കിയത്.