കണ്ണൂർ: ആർ എസ് എസ് നേതാവ് അശ്വിനികുമാറിനെ വെട്ടി കൊലപ്പെട്ടുത്തിയ കേസിൽ മൂന്നാം പ്രതി ഒഴികെ മറ്റെല്ലാവരെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഈ മാസം 14ന് കേസിൽ ശിക്ഷ വിധിക്കും
ചാവശ്ശേരി സ്വദേശി എം വി മർസൂഖാണ് കേസിലെ മൂന്നാം പ്രതി. മർസൂഖ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 14 പ്രതികളുള്ള കേസിൽ മറ്റെല്ലാവരെയും കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.
2005 മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള യാത്രക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനികുമാറിനെ ബസിൽ വെച്ച് വെട്ടികൊപ്പെടുത്തിയെന്നാണ് കേസ്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.