13.9 C
Saudi Arabia
Wednesday, February 25, 2026
spot_img

സാമൂഹ്യ സുരക്ഷാ ക്യാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിച്ചു

ജിദ്ദ: കെഎംസിസി അൽ സഫ ഏരിയ കമ്മിറ്റി കുടംബ സുരക്ഷാ പദ്ധതികളുടെ ക്യാമ്പയിനും, കുടുംബ സംഗമം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി മന്തിവേൾഡ് ഹാളിൽ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് നസീർ പെരുമ്പളയുടെ അധ്യക്ഷതയിൽ ജിദ്ദ കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി ഇസഹാക്ക് പൂണ്ടോളി ഉദ്ഘാടനം നിർവഹിച്ചു

ജിദ്ദ കെഎംസിസി ചെയർമാൻ ഇസ്മായിൽ മുണ്ടുകളും മുഖ്യപ്രഭാഷണം നടത്തി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, എ കെ ബാവ കുടുംബ സുരക്ഷാ പദ്ധതിവിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി അബ്ദുറഹ്മാൻ സാഹിബ്, വൈസ് പ്രസിഡന്റ് അഷ്റഫ് താഴെക്കോട് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

പ്രവാസജീവിതത്തിന് വിരാമംകുറിച്ച് നാട്ടിലേക്ക് പോകുന്ന ഏരിയയിലെ പ്രവർത്തകൻ മുസ്തഫ പൂക്കോട്ടൂർ സാഹിബിന് സംഗമത്തിൽ വച്ച് യാത്രയയപ്പ് നൽകി ആദരിച്ചു. ഏരിയയിലെ കർമ്മോത്സലരായ പ്രവർത്തകർക്കും ഹജ്ജ് വളണ്ടിയർമാർക്കും സ്നേഹോപഹാരം നൽകി,

ഏരിയയിലെ കലാകാരന്മാർ സംഘടിപ്പിച്ച ഇശൽ നിലാവ് ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി സമീർ സ്വാഗതവും, ട്രഷറർ ഷംസു നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles