38.5 C
Saudi Arabia
Monday, July 7, 2025
spot_img

ഹമീദ് ഫൈസി അമ്പലക്കടവിന്റെ സൗദി സന്ദർശനത്തിൽ ദുരൂഹതയെന്ന് ആരോപണം

റിയാദ് : സുന്നി യുവജന സംഘം (ഇ കെ വിഭാഗം ) സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവും പ്രമുഖ പ്രഭാഷകന്‍ സാലിം ഫൈസി കൊളത്തൂരും രണ്ടാഴ്ചയോളും സൗദി അറേബ്യയുടെ വിവിധ ഇടങ്ങളിൽ സന്ദര്‍ശനം നടത്തിയത് രഹസ്യമായാണെന്നും ദുരൂഹതയുണ്ടെന്നും സോഷ്യൽ മീഡിയകളിൽ പ്രചാരണം. സമസ്തയുടെ ഔദ്യോഗിക കീഴ്ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്ററിന് (എസ്.ഐ.സി) പലയിടങ്ങളിലും സമന്തര വേദി ഉണ്ടാക്കിയതായും ആരോപണമുണ്ട്.

സമസ്തയുടെ നേതാക്കള്‍ സാധരണ നിലയില്‍ സൗദിയില്‍ വരുന്നതിന് മുമ്പ് സമസ്തയുടെ അംഗീകൃത പ്രവാസി സംഘടനയായ എസ്‌.ഐ.സി നേതൃത്വത്തെ അറിയിക്കുയും അവര്‍ സ്വീകരണം നല്‍കലുമാണ് പതിവ്. എന്നാൽ അമ്പലക്കടവ് ഹമീദ് ഫൈസിയും സാലിം ഫൈസിയും ഇത്തവണ സൗദിയില്‍ എത്തിയത് എസ്‌.ഐ.സി നേതൃത്വത്തെ അറിയിക്കാതെയാണ് വന്നത് എന്നാണ് വിവരം. വരുന്ന വിവരം നാഷണൽ കമ്മിറ്റിയെയോ സെന്‍ട്രല്‍ കമ്മറ്റികളെയോ അറിയിച്ചില്ലെന്ന് മാത്രമല്ല, കമ്മിറ്റികളില്‍ പെട്ട രണ്ടോ മൂന്നോ ആളുകളെ മാത്രം അറിയിച്ച് അവരെ രഹസ്യ യോഗത്തിലേക്ക് വിളിക്കുകയുമാണ് ചെയ്‌തത്‌.

സമസ്‌ത വിരുദ്ധർ പങ്കെടുത്ത യോഗത്തിൽ സമാന്തര സംഘടന രുപീകരിക്കാൻ ഹമീദ് ഫൈസി ആഹ്വനം ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. നാട്ടിൽ , എന്തും എപ്പഴും സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ നമുക്ക് സംഘടന സംവിധാനം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഈ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടതായി അറിയുന്നു. “ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയ വഴി ആവാം നാം ചെയ്യേണ്ടത്, രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടാക്കുക, നൂറ് ശതമാനവും നമ്മളോട് ചേര്‍ന്ന് നില്‍ ക്കുന്നവരെ ഒരു ഗ്രൂപ്പിലും എഴുപത് ശതമാനം മാത്രം ചേര്‍ന്ന് നില്‍ക്കുന്നവരെ രണ്ടാമത്തെ ഗ്രൂപ്പിലും ആക്കുക, ഇപ്പോള്‍ മിനുട്‌സും കാര്യങ്ങളുമൊന്നും വേണ്ട, അതൊക്കെ അടുത്ത ഘട്ടത്തില്‍ ആവാം” എന്ന് ഹമീദ് ഫൈസി യോഗത്തിൽ പറഞ്ഞതായി പ്രചരിക്കുന്നുണ്ട്.

രഹസ്യ യോഗത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഹമീദ് ഫൈസിയും കൂട്ടരും സഞ്ചരിച്ചതും താമസിച്ചതും പ്രമുഖ സമസ്ത വിരുദ്ധനും പാണക്കാട് വിരോധിയുമായ ഒരു പ്രമുഖ വ്യക്തിയുടെ കൂടെയായിരുന്നു. റിയാദ് എസ്.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിട്ടും ഇവരെയൊന്നും ബന്ധപ്പെടാതെ എസ്‌.ഐ.സിയുമായി അകന്ന് നില്‍ക്കുന്ന ആളുടെ ആതിഥേയത്വം സ്വീകരിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. ഇവരുടെ വീട്ടില്‍ നടന്ന രഹസ്യ യോഗത്തില്‍ പതിനഞ്ചോളം ആളുകള്‍ ആണ് പങ്കെടുത്തത്, പകുതിയേലെറെയും അച്ചടക്ക ലംഘനത്തിന് എസ്‌.ഐ.സി നടപെടിയെടുത്തവരോ എസ്‌.ഐ.സി.യുമായി അകന്ന് നില്‍ക്കുന്നവരോ ആയിരുന്നുവെന്നാണ് പ്രചരിക്കുന്നത്.

ദമാമിലും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെയോ നേതൃത്വത്തെയോ അറിയിക്കാതെ അതീവ രഹസ്യമായി സന്ദർശനം നടത്തിയതായും എസ്.ഐ.സിക്ക് സമാന്തര കമ്മറ്റി രൂപീകരിച്ചതായും വാർത്തയുണ്ട്. ഇവിടത്തെ യോഗത്തിലാണ് സൗദി നാഷണൽ കമ്മറ്റി രൂപീകരിച്ചത് എന്നാണ് അറിവ്.

സൗദിയിൽ എസ്.ഐ.സിക്ക് ഏറ്റവും കൂടുതല്‍ സ്വധീനമുള്ള ജിദ്ദയിലെ ഹിറാ ഏരിയയിലെ അല്‍ വാഫി ലോഡ്ജിലാണ് രഹസ്യമീറ്റിംഗ് നടന്നത്. ഇവിടെ സമാന്തര കമ്മറ്റി രൂപീകരിച്ചിട്ടില്ലങ്കിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഒരു വ്യക്തിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സമസ്തയുടെ ഔദ്യോഗിക സംഘടനാ സംവിധാനമായ എസ്.ഐ.സിക്ക് സമാന്തരം ഉണ്ടാക്കുവാന്‍ സമസ്തയുടെ നേതാവ് തന്നെ മുന്‍കൈയെടുത്തതിനെതിരെ സമസ്ത മുശാവറക്ക് രേഖാമൂലം പരാതി നല്‍കുമെന്നാണ് അറിയുന്നത്.

Related Articles

- Advertisement -spot_img

Latest Articles